04:15am 30 June 2026
NEWS
കുഞ്ഞു കലാകാരന്മാരുടെ സൃഷ്ടിപരമായ കഴിവുകൾക്ക് വേദിയായ ഗ്രാൻഡ് മാളിലെ കിഡ്സ് കളറിംഗ് മത്സരം ശ്രദ്ധേയമായി.
29/06/2026  08:54 PM IST
nila
കുഞ്ഞു കലാകാരന്മാരുടെ സൃഷ്ടിപരമായ കഴിവുകൾക്ക് വേദിയായ ഗ്രാൻഡ് മാളിലെ കിഡ്സ് കളറിംഗ് മത്സരം ശ്രദ്ധേയമായി.



ദോഹ: രാജ്യത്തെ പ്രമുഖ റീറ്റെയ്ൽ ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റ്,  കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. ഗ്രാൻഡ് എക്സ്പ്രസ്സ് എസ്‌ഥാൻ വുകൈർ സ്റ്റോറിലും മുകൈൻസ് സ്റ്റോറിലും നടത്തിയ മത്സരത്തിൽ വ്യത്യസ്ത രാജ്യക്കാരായ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇത്തരത്തിലുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുകയും അർഹരായവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഗ്രാൻഡ് മാൾ ലക്ഷ്യമിടുന്നത്. അവരുടെ ഭാവി കൂടുതൽ തിളക്കമുള്ളതാക്കുന്നതിൽ ഇത്തരം ചെറിയ വേദികൾ നിർണായക പങ്ക് വഹിക്കുന്നു,” എന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

വിദ്യാർത്ഥികളുടെ താല്പര്യത്തെയും മാതാപിതാക്കളുടെ പ്രതീക്ഷയെയും അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരത്തിൽ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img